02:56pm 05 November 2026
NEWS
സംസ്ഥാനത്തെ ഓട്ടോ-ടാക്സി തൊഴിലാളികൾ നവംബർ 12 ന് പണിമുടക്കും.
05/11/2026  12:30 PM IST
ചെറുകര സണ്ണിലൂക്കോസ്
സംസ്ഥാനത്തെ ഓട്ടോ-ടാക്സി തൊഴിലാളികൾ നവംബർ 12 ന് പണിമുടക്കും.

 

ഓട്ടോ-ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ ട്രേഡ് യൂണിയനുകൾ സംസ്ഥാന സർക്കാരിന് നിവേദനം നൽകിയിട്ടും ചർച്ചയ്ക്ക് തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഓട്ടോ ടാക്സി തൊഴിലാളികൾ 12 ന് പണിമുടക്കും.
11-11-2026 രാത്രി 12 മുതൽ മുതൽ 12-11-2026 രാത്രി 12 മണിവരെ - 24 മണിക്കൂർ ആണ് സമരം. പ്രശ്‌ന പരിഹാരമായില്ലെങ്കിൽ അനശ്ചിതകാല പണിമുടക്കിലേക്ക് പോകുമെന്ന് സംയുക്ത സമിതി നേതാക്കൾ പറഞ്ഞു.
കെ മോഹനൻ (ബിഎംഎസ്) ചെയർമാനായും കെഎസ് സുനിൽകുമാർ (സിഐടിയു) കൺവീനറായും കെ സി ജയപാൽ ട്രഷററായും പി രാജേന്ദ്രകുമാർ(സി ഐ ടി യു ) ആർ അജയകുമാർ (BMS) പി കെ നാസർ (AITUC )നിസാർ സലിം (SDTU) എന്നിവർ വൈസ് ചെയർമാൻമാരായുംകെ ജെ മോഹനൻ നാലാഞ്ചിറ ഹരി ( സിഐടിയു)സുനിൽ മതിലകം എഐടിയുസി , താന്നിവിള സതി ബി എം എസ് , വിഴിഞ്ഞം ജയകുമാർ എച്ച്എംഎസ്എന്നിവർ ജോയിൻ്റെ കൺവീനറുമായിട്ടുള്ള സംയുക്ത സമരസമിതി പണിമുടക്കിന്റെ വിജയത്തിനായി രൂപീകരിച്ചു .

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img